പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളിലെത്തി; ഇനി ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽനിന്ന് മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെ ലഭിച്ചെന്നും 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് തിരികെ വരാനുള്ളതെന്നും കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി. എന്നാല്‍, പിന്നീടിത് ഒക്ടോബര്‍ ഏഴ് വരെ നീട്ടിയിരുന്നു. ഒക്‌ടോബർ ഏഴിന് ശേഷം, 19 ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽ 2000 നോട്ടുകളുടെ കൈമാറ്റം അനുവദിക്കും. ഓരോ ഇടപാടിനും പരമാവധി 20,000 രൂപയുടെ നോട്ട് നിക്ഷേപിക്കാം. രാജ്യത്തിനകത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2000 രൂപ നോട്ടുകൾ പോസ്റ്റ് ഓഫിസ് വഴി 19 ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽ ഏതിലേക്കും അയക്കാനും ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും അവസരം ഉണ്ടാകും.

Tags:    
News Summary - 87 percent of withdrawn Rs 2000 notes reached banks; Now it can be transferred from RBI issue offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.