തിരിച്ചറിയല്‍ രേഖകള്‍ ഇ െല്ലങ്കില്‍ ബാങ്ക് ഇടപാട് മുടങ്ങും

പുതിയ ധനകാര്യ വര്‍ഷത്തിന്‍െറ ആരംഭം മുതല്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യാപകമായി കത്തയച്ചുതുടങ്ങിയിരുന്നു. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും പുതുക്കണമെന്നാവശ്യപ്പെട്ട്. കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡമനുസരിച്ചാണ് ഇത്. എന്നാല്‍,  പല ഇടപാടുകാരും ഇത് ബാങ്കുകളില്‍നിന്നുള്ള പതിവ് അറിയിപ്പുകളായി കണ്ട് കണ്ണടച്ചു. 
പക്ഷേ, കാര്യം ഗൗരവത്തിലേക്ക് നീങ്ങുകയാണ്. കെ.വൈ.സി രേഖകള്‍ സമര്‍പ്പിക്കാത്ത നോണ്‍ കെ.വൈ.സി അക്കൗണ്ടുകള്‍ മുഖേനയുള്ള ഇടപാടുകള്‍ പല ബാങ്കുകളും തടഞ്ഞുവരികയാണ്. ഇപ്പോള്‍ നോണ്‍ കെ.വൈ.സി അക്കൗണ്ടുകളിലേക്ക് മറ്റ് ശാഖകളില്‍നിന്ന് നേരിട്ട് പണം നിക്ഷേപിക്കുന്നതാണ് തടഞ്ഞിരിക്കുന്നത്. 
താല്‍ക്കാലികമായി അക്കൗണ്ടില്‍ നിന്നുള്ള മണി ട്രാന്‍സ്ഫര്‍ അനുവദിക്കുന്നുണ്ട്. ജൂണ്‍ പകുതിയോടെ ഈ സൗകര്യവും പിന്‍വലിക്കണമെന്നാണ് പല ബാങ്ക് ശാഖകള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. 
ഐ.ഡി പ്രൂഫ് ആയി പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞതാണെങ്കില്‍ അംഗീകരിക്കുകയുമില്ല. അഡ്രസ് തെളിയിക്കുന്ന രേഖയായി പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയവയും സ്വീകരിക്കും. 
ഇതുകൂടാതെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും നല്‍കണമെന്നും നിര്‍ദേശമുണ്ട്. 
ഇതുമായി ബാങ്കുകളിലത്തെി നിര്‍ദിഷ്ട കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദേശം. ബാങ്കുകാര്‍ വടിവെട്ടാന്‍ പോയിരിക്കുകയാണ്. അടി തുടങ്ങും മുമ്പ് രേഖകള്‍ നല്‍കി തടിയൂരലാണ് ബുദ്ധി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.