ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പിക്കുന്ന ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം

തൃശൂര്‍: കമീഷനും വിദേശയാത്രയും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നേടാന്‍ ഇടപാടുകാര്‍ക്ക് മേല്‍ ഇന്‍ഷുറന്‍സ് പോളിസിയും മ്യൂച്വല്‍ ഫണ്ടും പോലുള്ള അനുബന്ധ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കുന്ന ബാങ്കുകളുടെ നടപടിക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള ശാഖകള്‍ക്ക് പുതുക്കിയ നിര്‍ദേശങ്ങള്‍ നല്‍കി.
ഉപഹാരങ്ങള്‍ നേടാന്‍ ചില ബാങ്കുകള്‍ ഇടപാടുകാരെ പിഴിയുന്നെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ആര്‍.ബി.ഐ ഇടപെടല്‍. ബാങ്ക് ഓഫിസര്‍മാര്‍ ശമ്പളത്തിന്‍െറ പലമടങ്ങ് കമീഷനും വിദേശയാത്രയും തരപ്പെടുത്തുന്നതിനെക്കുറിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ ശാഖകള്‍ സന്ദര്‍ശിച്ച് ആര്‍.ബി.ഐ സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇടപാടുകാരന്‍െറ സാമ്പത്തിക പശ്ചാത്തലമോ ആവശ്യമോ പരിഗണിക്കാതെ, അക്കൗണ്ട് തുടങ്ങാനും വായ്പയെടുക്കാനുമുള്ള ഉപാധിയായി ചില ബാങ്കുകള്‍ ഇന്‍ഷുറന്‍സ് പോളിസിയും മറ്റും അടിച്ചേല്‍പിക്കുന്നുണ്ടെന്ന് സംഘം കണ്ടത്തെി.
ചില ബാങ്കുകള്‍ പ്രീമിയം തുക ഇടപാടുകാരന്‍െറ അനുമതി ഇല്ലാതെ തന്നെ അക്കൗണ്ടില്‍നിന്ന് ഈടാക്കുന്നു. ചില പ്രത്യേക കമ്പനികളുടെ ഉല്‍പന്നങ്ങളെക്കുറിച്ച് മാത്രം ഇടപാടുകാരോട് പറയുന്നതും വേണ്ടത്ര യോഗ്യതയില്ലാത്ത ജീവനക്കാര്‍ ഇതിനായി നിയോഗിക്കപ്പെടുന്നതും ആര്‍.ബി.ഐയുടെ ശ്രദ്ധയില്‍പെട്ടു. ഇങ്ങനെയുള്ള ഇടപാടുകളുടെ കണക്ക് പല ബാങ്കുകളും പ്രത്യേകം സൂക്ഷിക്കുന്നില്ല. ഇതുസംബന്ധിച്ച് ഇടപാടുകാരുടെ പരാതികള്‍  വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ളെന്നും ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പനക്കായി പ്രത്യേക സംവിധാനമില്ളെന്നും ആര്‍.ബി.ഐ പരിശോധനയില്‍ വ്യക്തമായി.
ആര്‍.ബി.ഐ ഇടപെടലിനത്തെുടര്‍ന്ന് എസ്.ബി.ഐ ഈമാസം 27നാണ് തങ്ങളുടെ ശാഖകള്‍ക്ക് മാര്‍ക്കറ്റ് സെല്ലിങ് സംബന്ധിച്ച് പുതിയ നിര്‍ദേശം നല്‍കിയത്.
ആര്‍.ബി.ഐ കണ്ടത്തെിയ ക്രമക്കേടുകള്‍ പരിഹരിച്ച് മാത്രമേ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കാവൂ എന്നും അതിന്‍െറ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നുമാണ് എസ്.ബി.ഐയുടെ നിര്‍ദേശം. ഇത്തരം ഇടപാടുകള്‍ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കാനും വിശദമായ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സംവിധാനം വികസിപ്പിച്ചുവരുകയാണെന്നും എസ്.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.