Posted On
date_range Updated On
date_range കണികാണാൻ ജോണിയുടെ കൃഷിയിടത്തിൽനിന്ന് 12 ടണ് വെള്ളരി
കീടനാശിനി തളിച്ച വെള്ളരി ഇത്തവണ തൃശൂർ ഇരിങ്ങാലക്കുടക്കാർക്ക് കണികാണാനുണ്ടാകില്ല. ക്രൈസ്റ്റ് കോളജ് റിട്ട. പ്രഫസർ കൂടിയായ ഉണ്ണിപള്ളി ജോണി സെബ്യാസ്റ്റന് കൃഷി ചെയ്ത 12 ടണ് കണിവെള്ളരിയാണ് ഇത്തവണ മാർക്കറ്റിൽ എത്തിക്കുന്നത്.
രണ്ടുവര്ഷമായി കണിവെള്ളരി കൃഷിയിൽ മികച്ച നേട്ടമാണ് 26 വര്ഷെത്ത അധ്യാപന പാരമ്പര്യമുള്ള ജോണി കൈവരിച്ചത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുതുടങ്ങിയ ജോണി കീടനാശിനിയെ കൃഷിയിടത്തിൽനിന്ന് അകറ്റാൻ പ്രത്യേകം ശ്രദ്ധിച്ചു. കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി ഇവ മാത്രമാണ് ജോണിയുടെ വളക്കൂട്ട്. കഴിഞ്ഞ വര്ഷവും ഇതേ അളവില് വെള്ളരിയും വെണ്ടയും ജോണി വിളയിച്ചിരുന്നു.
60 ദിവസെത്ത പരിശ്രമം മാത്രമാണ് കണിവെള്ളരിയുടെ ഫലപ്രാപ്തിക്ക് പിന്നിലെന്ന് ജോണി പറഞ്ഞു. കണിവെള്ളരിയുടെ വിളവെടുപ്പ് മുൻ എം.എൽ.എ തോമസ് ഉണ്ണിയാടന് നിര്വഹിച്ചു.
ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്സിപ്പൽ ജോയ് പീനിക്കപറമ്പില്, കൗണ്സിലര്മാരായ ഫിലോമിന ജോയ്, റോക്കി ആളൂക്കാരൻ, പ്രതിക്ഷ ഭവന് മദര് സുപീരിയര് അര്ച്ചന, എം.എ. ജോൺ, ജോസ് ചക്കച്ചാംപറമ്പിൽ, ജെയ്സണ് പാറേക്കാടന് തുടങ്ങിയവര് കൃഷിയിടത്തിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.