ആലപ്പുഴ: ‘വിഷൻ 2031’ സംസ്ഥാനതല കാർഷിക സെമിനാറിൽ കേരളത്തിന്റെ കാർഷികരംഗത്ത് 10,000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ് ഉറപ്പാക്കുന്ന നയരേഖ അവതരിപ്പിച്ച് കൃഷിമന്ത്രി പി. പ്രസാദ്. കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഒരുലക്ഷം കർഷകർക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരുമാനം നേടാനുതകുന്ന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. നവീനം, സുസ്ഥിരം, സ്വയംപര്യാപ്ത കാർഷിക കേരളത്തിനായുള്ള നയരേഖയിലാണ് ഈ പ്രഖ്യാപനം.
വന്യമൃഗശല്യത്തിന് നബാർഡ് സഹകരണത്തോടെ ആയിരം കോടി രൂപയുടെ പത്തുവർഷ പദ്ധതി, പതിനായിരം യുവാക്കൾക്ക് കാർഷികരംഗത്ത് എ.ഐ ഉൾപ്പെടെ നൂതന വിദ്യകളിൽ പരിശീലനം, ആയിരം സ്കൂളുകളിൽ സ്കൂൾ ഫാമുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കർമ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.