കറവപ്പശു ഉല്‍പാദന വര്‍ധനക്ക് ക്ഷീരധാര

കറവപ്പശുക്കളുടെ ഉല്‍പാനം വര്‍ധിപ്പിച്ച് പാലുല്‍പാദനത്തില്‍ കുതിപ്പ് ഉണ്ടാക്കുക എന്ന് ലക്ഷമിട്ട് സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതിയാണ് ക്ഷീരധാര . പശുക്കളിലെ ഉല്‍പാദനക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ അത്യുല്‍പാദന ശേഷിയുള്ള ശുദ്ധ ജനുസില്‍പ്പെട്ട ജഴ്സി, ഹോള്‍സ്റ്റയിന്‍ ഫ്രീഷ്യന്‍ വിത്തുകളെ കേന്ദ്ര സര്‍ക്കാരിന്‍െറ കീഴിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങി അവയുടെ ബീജം സൗജന്യമായി വിതരണം ചെയ്തിരുന്നു. ഒന്നാം ഘട്ടത്തിന്‍െറ തുടര്‍ച്ചയായി ഉല്‍പാദനക്ഷമത കൂടിയ ജനുസുകളുടെ ഇറക്കുമതി ചെയ്ത ബീജം ഉപയോഗിച്ച്  മികച്ച പശുക്കുട്ടികളുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണ് രണ്ടാം ഘട്ടത്തിന്‍െറ ലക്ഷ്യം. കേന്ദ്ര പദ്ധികളായ രാഷ്ട്രീയ കൃഷി വികാസ് യോജന(ആര്‍.കെ.വി.വൈ), നാഷനല്‍ പ്രൊജക്ട് ഫോര്‍ ബഫലോ ബ്രീഡിങ ്( എന്‍്പി.സി.ബി.ബി) എന്നീ പദ്ധതികളുടെ ഭാഗമായാണ് വിത്തുകാളകളേയും ഇറക്കുമതി ചെയ്ത  ബീജ മാത്രകളും വാങ്ങിയത്.സംസ്ഥാന സര്‍ക്കാര്‍  ഏജന്‍സികളായ കെ.എല്‍.ഡി. ബോര്‍ഡും മൃഗസംരക്ഷണവകുപ്പും പദ്ധതി ഏറ്റെടുത്ത് നടത്തി വരുന്നു. കെ.എല്‍.ഡി ബോര്‍ഡിന്‍െറ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി പ്രീമിയം ബുള്‍ സെമനും പദ്ധതി വഴി ലഭ്യമാക്കിയിരുന്നു. സംസ്ഥാനമൊട്ടാകെയാണ് ആദ്യ ഘട്ടമെങ്കില്‍ ഇപ്പോള്‍ ഇടുക്കി, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടം നടപ്പാക്കി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.