പച്ചക്കറികളിലെ വിഷാംശ പരിശോധനയില്‍ മുളക് ‘വില്ലന്‍’

യല്‍സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന പച്ചക്കറികളിലെ വിഷാംശ പരിശോധനയില്‍ മുളക് ‘വില്ലന്‍’. വ്യത്യസ്ത കീടനാശിനികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളജില്‍ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് നവംബര്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന്  കാര്‍ഷിക കോളജ് പ്രഫ. ഡോ. ബിജു തോമസ് മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, ഈ പരിശോധനകള്‍  കീടനാശിനി വിമുക്ത പച്ചക്കറി എന്ന പ്രഖ്യാപനം ലക്ഷ്യം കാണുന്നതിന് നിലവില്‍ സഹായകമല്ല. ലാബുകളില്‍ പരിശോധന നടത്തുമ്പോള്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടത്തെിയാല്‍ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമവും അനുബന്ധചട്ടങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, കീടനാശിനിയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും നിശ്ചയിച്ചിട്ടില്ല.
പഴവര്‍ഗങ്ങളും പച്ചക്കറികളും സുരക്ഷിതമാണോ അല്ലയോ എന്നും പറയാനാവില്ല. അതിനാല്‍ പരിശോധനമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പച്ചക്കറികളില്‍ വിഷാംശമുണ്ടെങ്കില്‍ അത് കൃഷിചെയ്തയാളിനെ കണ്ടത്തെി നിയമനടപടിയെടുക്കാനും കഴിഞ്ഞിട്ടില്ല. പരിശോധനയില്‍ ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവയിലും കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തെി. ഇത് പലപ്പോഴും തിരിച്ചറിയുന്നില്ല.
അയല്‍സംസ്ഥാനത്തുനിന്ന് എത്തുന്ന പച്ചക്കറിയില്‍ വെണ്ടക്ക, വഴുതന, കാരറ്റ്, ക്ളോളിഫ്ളവര്‍, മല്ലിയില, കറിവേപ്പില തുടങ്ങിയവയിലാണ് കീടനാശിനി കൂടുലുള്ളത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കര്‍ഷകര്‍ നിയന്ത്രണമില്ലാതെ കീടനാശിനി ഉപയോഗിക്കുന്നുണ്ട്.
വിളകളില്‍ പുഴുവരിക്കാതിരിക്കാന്‍ രണ്ടും മൂന്നും തവണ അവര്‍ കീടനാശിനി തളിക്കുന്നുണ്ട്. ഇവയുടെ ഏതാണ്ട് 3000 സാമ്പിളുകള്‍ പരിശോധിച്ചിട്ടാണ് നേരത്തേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് ശേഖരിച്ച സാമ്പിളുകളില്‍ ‘സേഫ് ടു ഈറ്റ്’ മാനദണ്ഡം നിലനിര്‍ത്തുമ്പോഴും പച്ചക്കറിയില്‍ ചീരയിലും പയറിലും കീടനാശിനി പ്രയോഗിക്കുന്നുണ്ട്.  തക്കാളി, പാവല്‍, പടവലം തുടങ്ങിയവയില്‍ മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണെന്നാണ് പരിശോധനാ ഫലം.
കാര്‍ഷികകോളജിലെ ‘കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബറട്ടറി’യില്‍  കീടനാശിനി 100 കോടിയില്‍ ഒരംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ്  ക്രൊമറ്റോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റര്‍ തുടങ്ങിയ അന്താരാഷ്ട നിലവാരമുള്ള ഉപകരണങ്ങളുണ്ട്. എന്നാല്‍, പരിധി നിശ്ചയിക്കാത്തതിനാല്‍ പരിശോധനകൊണ്ട് ഫലമുണ്ടാവുന്നില്ളെന്നാണ് ആക്ഷേപം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.