കിലോക്ക് ഒരു​ ലക്ഷം രൂപ വിലയുള്ള പച്ചക്കറി; ബിഹാർ സ്വദേശിയുടേത്​ 'വ്യാജ' കൃഷിയെന്ന്​ റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറി കൃഷി ചെയ്​ത ബീഹാർസ്വദേശിയായ അമരീഷ് സിങ്ങിന്‍റെ കഥ ഓർമയില്ലേ. കിലോക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ഹോപ് ഷൂട്ട്സ് കൃഷി ചെയ്​തെന്ന വാർത്ത വൈറലായിരുന്നു. ഇന്ത്യയിൽ ഈ പച്ചക്കറി കൃഷി ചെയ്യുന്ന ആദ്യ കൃഷിക്കാരനാണ് അമരീഷ് എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അമരീഷിന്​ ഇത്തരത്തിൽ ഒരു കൃഷിയില്ലെന്നാണ്​ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്​.

ഐ.എ.എസ്​ ഓഫിസറായ സുപ്രിയ സാഹുവാണ്​ അമരീഷിന്‍റെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. വൈറലായ ട്വീറ്റിന്​ 20000ത്തിലേറെ ലൈക്കുകൾ ലഭിച്ചിരുന്നു. എന്നാൽ വാർത്തയറിഞ്ഞ്​ ഹിന്ദി ദിനപത്രമായ ദൈനിക്​ ജാഗരൻ സംഘം ബിഹാറിൽ നടത്തിയ അന്വേഷണത്തിലാണ്​​ സത്യാവസ്​ഥ വെളിപ്പെട്ടത്​.

ഗ്രാമീണരോട്​ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു വിളയും പ്രദേശത്ത്​ കൃഷി ചെയ്യുന്നില്ലെന്ന്​ അവർ പറഞ്ഞു.

സിങ്ങിനോട്​ അന്വേഷിച്ചപ്പോൾ ഗ്രാമത്തിൽ നിന്നും 172 കിലോമീറ്റർ അകലെ നളന്ദ ജില്ലയിലാണ്​ കൃഷിയെന്നായി വാദം. മാധ്യമ സംഘം നളന്ദയിലെത്തിയതോടെ സിങ്​ വാക്കുമാറി ഔറംഗാബാദിലാണെന്നാക്കി. ഔറംഗാബാദ്​ ജില്ല മജിസ്​ട്രേറ്റ്​ സൗരഭ്​ ജോർവാളുമായി സംഘം ബന്ധപ്പെട്ടപ്പോൾ പ്രദേശത്ത് ​അത്തരമൊരു കൃഷിയില്ലെന്ന്​ അദ്ദേഹം അറിയിച്ചു.

മുമ്പ്​ അരിയും ഗോതമ്പും കൃഷി ചെയ്​തിട്ടുണ്ടെങ്കിലും സിങ്​ ഹോപ്​ ഷൂട്ട്​ കൃഷി ചെയ്​തിട്ടില്ലെന്ന്​ പത്രം റിപ്പോർട്ട്​ ചെയ്യുന്നു. ഔറംഗാബാദ് ജില്ലയിലെ കരാമിന്ദ് ഗ്രാമത്തിലെ തന്‍റെ കൃഷിയിടത്തിൽ 38കാരനായ അമരീഷ് ഹോപ് ഷൂട്സ് കൃഷിയിറക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.

വാരാണാസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് തൈകൾ കൊണ്ടുവന്നതെന്നായിരുന്നു അവകാശവാദം. രണ്ടര ലക്ഷം രൂപയാണ് അമരേഷ് ഹോപ് ഷൂട്ട്‌സ് കൃഷിക്കായി നിക്ഷേപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇന്ത്യൻ മാർക്കറ്റുകളിൽ ഹോപ്സ് ഷൂട്സ് കണ്ടെത്തുക പ്രയാസമാണ്. പ്രത്യേക ഓർഡറുകൾ വഴി മാത്രമാണ് ഇപ്പോൾ ഈ പച്ചക്കറി ലഭിക്കുന്നത്. മാത്രമല്ല, ഓർഡർ ചെയ്താൽ തന്നെയും ഡെലിവറി ചെയ്യുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. വലിയ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് പറയാം.

ഹോപ് ഷൂട്ട്സ് വിലകൂടിയ താരമായി മാറിയതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അദ്ഭുതം കൂറുന്നുവരുണ്ടാകാം. ഈ ചെടിയുടെ പൂവ്, തണ്ട്, കായ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമണ്. ഇവക്കെല്ലാം ഒന്നിൽ കൂടുതൽ ഉപയോഗങ്ങളുമുണ്ട്. ബിയർ വ്യവസായത്തിൽ സ്റ്റെബിലിറ്റി ഏജന്‍റായി ഈ സസ്യം ഉപയോഗിക്കുന്നു. ട്യുബർക്കുലോസിസിനെ തടയാൻ ഹോപ് ഷൂട്ട്സിന് കഴിയും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകൾക്ക് ചർമത്തെ പരിപോഷിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഹോപ് ഷൂട്ട്സിന്‍റെ തണ്ടുകൾ ഉത്കണ്ഠ, വിഷാദരോഗം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഹോപ് ഷൂട്ട്സിന് വലിയ വിലയാണ് ഈടാക്കുന്നത്.

Tags:    
News Summary - Bihar's Rs one Lakh Per Kg hop shoot Vegetable Was Lie dainik jagran Report Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.