ഹരിതസന്ദേശം പകർന്ന്​ ‘കർഷക ഭൂമി​ കൂട്ടായ്​മ’

ജൈവ കർഷകരുടെ കൂട്ടായ്​മകൾ പലപ്പോഴും വിസ്​മയമാകാറുണ്ട്​.  അതുപോലെ കൃഷിയറിവുകൾ പങ്കുവെച്ച്​ ഹരിതസന്ദേശം പകരുകയാണ്​ കർഷക ഭൂമി ഫേസ്ബുക്ക് ഗ്രൂപ്പ് . ഇതു വിഷരഹിതമായ പച്ചക്കറി സ്വന്തമായി വിളയിച്ചെടുക്കാനും അതു വഴി മാരക രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ  പ്രവർത്തമമാരംഭിച്ചത് . ഏഴായിരത്തോളം അംഗങ്ങൾ കൂട്ടായ്​മയിൽ അംഗങ്ങളാണ്​. 

വിത്തുപുര

പുതിയ ഇനം വിത്തുകൾ ജനങ്ങളിലേക്കെത്തിക്കാൻ " വിത്തു പുര " എന്ന പേരിൽ വിത്തു ബാങ്ക് നടത്തി വരുന്നുണ്ട്​ കർഷകഭൂമി കൂട്ടായ്​മ.  ആവശ്യമുള്ള  വിത്തിന്റെ പേരും അയക്കേണ്ട അഡ്രസ്സും എഴുതിയ കവറിൽ ആവശ്യമുള്ള സ്റ്റാമ്പ് ഒട്ടിച്ച്​  വിത്തു പുരയുടെ അഡ്രസിൽ അയച്ചു കൊടുത്താൽ തീർത്തും സൗജന്യമായി വിത്തുകൾ നിങ്ങൾ കൊടുത്ത അഡ്രസ്സിൽ എത്തും. അംഗങ്ങൾ  ആവശ്യത്തിൽ കൂടുതൽ ഉള്ള വിത്തുകൾ വിത്തു പുരയിലേക്ക് അയച്ചും തങ്ങൾക്കാവുംവിധം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാം.

വിശക്കുന്നവന് ഒരു പൊതി ആഹാരം

കർഷക ഭൂമി കൂട്ടായ്മയുടെ മറ്റൊരു സേവനം ആണ് ‘വിശക്കുന്നവന് ഒരു പൊതി ആഹാരം’ . അനാഥരും നിരാലംബരും രോഗികളും ആയി തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും അനാഥ മന്ദിരങ്ങളിലും എല്ലാ രണ്ടാം ശനിയാഴ്ചയും പൊതിച്ചോർ എത്തിച്ചു കൊടുത്തുവരുന്നു.


അനുബന്ധ പരിപാടികൾ

കൃഷി അറിവുകൾ  പങ്കുവെക്കുവാനും സൗഹൃദം ഊട്ടി ഉറപ്പിക്കുവാനും അർഹരായ കർഷകരെ ആദരിക്കാനും ഗ്രൂപ്പംഗങ്ങൾ ഒത്തുചേരാറുണ്ട്​.കർഷക ഭൂമി കൂട്ടായ്മ പാവപ്പെട്ട കർഷകരുടെ നന്മയെ ലക്ഷ്യമിട്ട്  കോട്ടയത്ത് ഒരു നാട്ടു ചന്ത സംഘടിപ്പിക്കാനൊരുങ്ങുകയാണ്​ ഗ്രൂപ്പംഗങ്ങൾ. വിളകൾക്ക് അർഹ വില ലഭിക്കുവാനും കൂടുതൽ ജനങ്ങളിലേക്ക് വിഷരഹിത ഉൽപന്നങ്ങൾ എത്തിക്കുവാമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. കൂടാതെ കുട്ടിക്കർഷകർ എന്ന പേരിൽ കാർഷിക അറിവുകൾ കുരുന്നുകൾക്ക്​ പകർന്നുകൊടുക്കുന്ന ഗ്രൂപ്പും അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്​.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.