?????????? ??????????? ??????? ?????????????????????

തെങ്ങുകയറ്റ യന്ത്രത്തിന്‍െറ കണ്ടുപിടിത്തത്തിന് ദേശീയ പുരസ്കാരം

 

മികച്ച കാര്‍ഷികയന്ത്ര ഗവേഷകന് നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. യു. ജയ്കുമാറും സംഘവും അര്‍ഹരായി. ഇവര്‍ വികസിപ്പിച്ച, ഇരുന്ന് കയറാവുന്ന കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രത്തിനാണ് പുരസ്കാരം. എട്ട് കിലോ വരുന്ന യന്ത്രത്തിന് സൈക്കിള്‍ സീറ്റും തടിയോട് ചേര്‍ത്തുപിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്‍െറ വണ്ണം അനുസരിച്ച് അഞ്ച് സെക്കന്‍ഡ്കൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കാനുള്ള ക്രമീകരണവുമുണ്ട്. 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറാന്‍ 78 സെക്കന്‍ഡും ഇറങ്ങാന്‍ 60 സെക്കന്‍ഡും മതി. ഭക്ഷ്യസുരക്ഷാ സേനയുടെ പരിശീലനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന യന്ത്രം സ്ത്രീകള്‍ക്കും അനായാസം ഉപയോഗിക്കാം. പ്രശസ്തിപത്രവും ഫലകവും 50,000 രൂപയും അടങ്ങുന്ന അവാര്‍ഡ് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ലോക കേര ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും. ഡോ. ജയ്കുമാറിനൊപ്പം ഡോ. ഷൈല ജോസഫ്, സി. ഉണ്ണികൃഷ്ണന്‍, സി.ജെ. ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് യന്ത്രം രൂപകല്‍പന ചെയ്തത്. കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രം പ്രദര്‍ശിപ്പിക്കുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.