കോഴിക്കോട്: പ്രളയത്തിൽ കേരളത്തിലെ സുഗന്ധവിളകൾക്ക് ഇൗ വർഷത്തെ ഉൽപാദന നഷ ്ടം 1254 കോടി രൂപ. കോഴിക്കോട് ചെലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസ് റിസർച്ച് (ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം) ഏഴു ജില്ലകളിൽ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ സുഗന്ധവിള കൃഷിയിലുണ്ടായ നഷ്ടം വ്യക്തമായത്. 48,253 ഹെക്ടറിലെ സുഗന്ധവിളകൾ നശിച്ചതോടെ 25,138 ടൺ സുഗന്ധവ്യഞ്ജനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. നിർമൽ ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുരുമുളകും ഏലവും നിലവിലുള്ളതിനേക്കാളും യഥാക്രമം 31 ശതമാനവും 38.5 ശതമാനവും ഇൗ വർഷം ഉൽപാദനം കുറയും. 30 ശതമാനമാണ് ആകെ സുഗന്ധവിളകളുടെ ശരാശരി വാർഷിക ഉൽപാദന നഷ്ടം.
കുരുമുളകിനാണ് കൂടുതൽ നഷ്ടം. ഭാവിയിലെ ഉൽപാദനമൂല്യം കണക്കാക്കുേമ്പാൾ 3000 കോടിയോളമാണ് നഷ്ടം. കനത്ത മഴയിലും മണ്ണൊലിപ്പിലും ചളിയും മറ്റും അടിഞ്ഞുകൂടി സൂക്ഷ്മാണുക്കളും വിരകളും നശിച്ചതും സുഗന്ധവിള കർഷകർക്ക് തിരിച്ചടിയായി. ഒാക്സിജൻ ഇല്ലാതായതോടെ മണ്ണിെൻറ ഫലഭൂയിഷ്ഠത കുറഞ്ഞതായും പഠനത്തിൽ വ്യക്തമായി. വെള്ളം കെട്ടിനിന്നാണ് പലവിളകളും നശിച്ചത്. ‘സൈലോ സാൻഡ്രസ്’ പോലുള്ള വണ്ടുകൾ ഇക്കാലത്ത് പെരുകിയതും കർഷകർക്ക് ആഘാതമായതായി സുഗന്ധവിള ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു. ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് ഏലം കൃഷിയെയും സാരമായി ബാധിച്ചു. കാറ്റിൽ തണ്ടുകൾ ഒടിഞ്ഞുപോയതായും കെണ്ടത്തി. ചിലയിടത്തെ ചെടികൾ മൂന്നു മുതൽ ഏഴു മാസത്തിനകം കൂടുതൽ കരുത്തോടെ ‘ഉയിർത്തെഴുന്നേൽക്കുമെന്നാണ്’ പ്രതീക്ഷ. ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ഇടുക്കിയിൽ 25,600 ഹെക്ടറിൽ കൃഷിയെ ബാധിച്ചു. 679 കോടി രൂപ വിലമതിക്കുന്ന, 66,000 ടൺ ഏലമാണ് സംസ്ഥാനത്ത് നഷ്ടമായതെന്ന് പഠനം തെളിയിക്കുന്നു.
കുരുമുളക് ഉൽപാദനം പ്രളയത്തിനു മുമ്പുള്ള അവസ്ഥയിലേെക്കത്താൻ നാലു വർഷമെടുക്കും. ഏലം രണ്ടു വർഷവും ജാതിയും ഗ്രാമ്പുവും അഞ്ചു വർഷവും കഴിഞ്ഞേ പൂർവ സ്ഥിതിയിലെത്തൂ. ഇഞ്ചിയും മഞ്ഞളും പോലുള്ള ഹ്രസ്വകാല വിളകൾ ഉൽപാദിപ്പിച്ച് കർഷകരുടെ നഷ്ടം കുറക്കാനുള്ള ശ്രമം നടത്തണം. അത്യുൽപാദനശേഷിയുള്ള വിളകൾ കൃഷിചെയ്ത് സുഗന്ധവിളകളുടെ കുറവ് നികത്തണെമന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ഇതിനായി 194 കോടി രൂപയുടെ തൈകൾ വേണ്ടി വരും. വളങ്ങളും മറ്റു പോഷകഘടകങ്ങൾക്കുമായി 182.5 കോടിയും ആവശ്യമാണ്. വെള്ളപ്പൊക്ക മേഖലകൾ അടയാളെപ്പടുത്തുകയും വില്ലേജ് തലത്തിൽ കാലാവസ്ഥ പ്രവചനം നടത്തുകയും ചെയ്യണമെന്ന് പഠന റിപ്പോർട്ട് നിർദേശിക്കുന്നു. മണ്ണിര കേമ്പാസ്റ്റ് പോലുള്ളവ ഉപയോഗിച്ച് മണ്ണിെൻറ ഫലഭൂയിഷ്ഠത കൂട്ടണമെന്നും കർഷകർക്ക് പലിശരഹിത വായ്പ നൽകണമെന്നും സുഗന്ധവിള ഗവേഷണ കേന്ദ്രം നിർദേശിക്കുന്നു. വിള ഉൽപാദന വിഭാഗം തലവൻ ഡോ. സന്തോഷ് ജെ. ഇൗപ്പൻ, ലിജോ തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.