ഭീമൻ കാച്ചിലുമായി
നാരായണൻകുട്ടി
Posted On
date_range Updated On
date_range ഒരു മുരടിൽ 80 കിലോ കാച്ചിൽ
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറയിൽ ടി.എ. നാരായണൻകുട്ടിയുടെ കൃഷിയിടത്തിൽ ഒരു മുരടിൽ 80 കിലോ കാച്ചിൽ ലഭിച്ചു. കഴിഞ്ഞ വർഷം വിളവെടുത്തിരുന്നില്ല. വലുപ്പം കാരണം കയ്യാല പൊളിച്ചാണ് വിളവെടുത്തത്. മാർക്കറ്റിൽ കിലോക്ക് 50 രൂപ വിലയുണ്ടിപ്പോൾ കാച്ചിലിന്. രൂക്ഷമായ കാട്ടുപന്നി, കുരങ്ങ് ശല്യത്തിനിടയിൽനിന്നാണിത് സാധ്യമാക്കിയത്. ശുദ്ധജല മത്സ്യകർഷകൻകൂടിയായ നാരായണൻകുട്ടി കർഷകസംഘം ചാത്തങ്കോട്ടുനട മേഖല കമ്മിറ്റി സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.