ട്രെയിനിലെ അതിക്രമം: മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ 16കാരിയോട് അതിക്രമം കാട്ടിയ കേസിൽ മൂന്നുപേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി (53), രണ്ടാംപ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് (53), മൂന്നാംപ്രതി മുരിങ്ങൂർ കിന്‍ഫ്ര പാര്‍ക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ(43) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ജോയിയെ വയനാട് പുല്‍പ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നും സുരേഷിനെയും സിജോയെയും കൊച്ചി നഗരത്തിലെ രണ്ടിടത്തുനിന്നുമാണ് പിടികൂടിയത്. ജോയിയെ രാത്രി കൊച്ചിയിലെത്തിച്ചു. പ്രതികളുടെ തൃശൂരിലെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവർ ജോലിചെയ്ത എറണാകുളത്തെ സ്ഥാപനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മറ്റ് രണ്ടുപ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് തൃശൂരേക്ക് വരുന്നതിനിടയിലാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതികള്‍ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തെന്നാണ് പരാതി. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദനമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.