Posted On
date_range Updated On
date_range ദീർഘദൂര ആയുധം വികസിപ്പിച്ചതായി സെലൻസ്കി
കിയവ്: 700 കിലോമീറ്റർ ദൂരപരിധിയുള്ള ആയുധം വികസിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. പടിഞ്ഞാറൻ റഷ്യയിലെ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ആക്രമണം നടന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ വെളിപ്പെടുത്തൽ.
യുക്രെയ്ൻ സ്ട്രാറ്റജിക് ഇൻഡസ്ട്രീസ് മന്ത്രാലയമാണ് ആയുധം വികസിപ്പിച്ചതെന്ന് അദ്ദേഹം ടെലിഗ്രാം ചാനലിൽ പറഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ ദിവസം എസ്തോണിയയുടെയും ലാത്വിയയുടെയും അതിർത്തിയോട് ചേർന്ന റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് സൈനിക വിമാനങ്ങൾ കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.