തടവിലിട്ടാൽ കൂടുതൽ അപകടകാരിയാകും -ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: തടവിലിട്ടാൻ താൻ കൂടുതൽ അപകടകാരിയാകുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി മേധാവിയുമായ ഇംറാൻ ഖാൻ മുന്നറിയിപ്പ് നൽകി.

തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ഇംറാൻ വ്യാഴാഴ്ച കനത്ത സുരക്ഷാസന്നാഹത്തിൽ ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഹാജരായി. ഇതിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയധികം പൊലീസുകാരെ കോടതിയിൽ വിന്യസിച്ചതിൽ ഇംറാൻ അസന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കൂടെയെത്തിയ പാർട്ടി നേതാക്കളെ സുരക്ഷജീവനക്കാർ തടഞ്ഞു.

രാജ്യം ഓരോ ദിവസവും തകർച്ചയിലേക്ക് നീങ്ങുകയാണെന്നും അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും തെരഞ്ഞെടുപ്പിലൂടെ മാത്രമേ സ്ഥിരത കൈവരൂ എന്നും ഇംറാൻ ഖാൻ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 20ന് റാലിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ തീവ്രവാദ കേസ് ചുമത്തപ്പെട്ട ഇംറാൻ ഖാന് സെപ്റ്റംബർ 12 വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - Will Be More "Dangerous" If Jailed, Warns Imran Khan On Terror Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.