ആശുപത്രിക്കിടക്കയിൽ പിഞ്ചുദേഹങ്ങൾ പുഴുവരിച്ച് ചീഞ്ഞളിയുന്നു... ഇസ്രായേൽ ക്രൂരതയുടെ പര്യായമായി അൽനസറിലെ ദൃശ്യങ്ങൾ

ഗസ്സ: പിഞ്ചുദേഹങ്ങൾ പുഴുവരിച്ച് കിടക്കുന്നു, ചീഞ്ഞളിയുന്നു.. അതും ഒരു ആതുരാലയക്കിടക്കയിൽ. ഗസ്സ സിറ്റിയിലെ അൽ നസർ പീഡിയാട്രിക് ഹോസ്പിറ്റലിലാണ് ഈ ദാരുണ ദൃശ്യം.

മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ പിഞ്ചോമനകളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവർ. മരുന്നും ഇഞ്ചക്ഷനും നൽകി അവരെ ഡോക്ടർമാരും നഴ്സുമാരും പരിചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, നവംബർ 10ന് പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. ഇസ്രായേൽ സയണിസ്റ്റ് അധിനിവേശ സേന ഈ കുഞ്ഞുങ്ങളുടെ ആശുപത്രിയിൽ ഇരച്ചുകയറി. ഡോക്ടർമാരെയും നഴ്സുമാരെയും തുരത്തിയോടിച്ചു. ജീവനുവേണ്ടി മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ മാത്രം ഇവിടെ തനിച്ചാക്കി.

"നവംബർ 10ന് ഇസ്രായേൽ സൈന്യം അൽനസർ ചിൽഡ്രൻസ് ഹോസ്പിറ്റൽ വളഞ്ഞു. അവി​ടെ അഭയം തേടിയവരെയും മെഡിക്കൽ സ്റ്റാഫിനെയും ഒഴിപ്പിച്ചു’ -ആശുപത്രിയിൽ ​ആ സമയത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ മുഹമ്മദ് ഹമൂദ അൽ ജസീറയോട് പറഞ്ഞു.

‘കൃത്രിമ ശ്വാസം ആവശ്യമായ കുരുന്നുകൾ വരെ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെ (ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ) അവിടെ നിന്ന് ഇസ്രായേൽ സേന പുറത്താക്കുമ്പോൾ ഈ കേസുകളല്ലാം റെഡ് ക്രോസ് ഫോളോ അപ്പ് ചെയ്യുമെനറൊയിരുന്നു പറഞ്ഞിരുന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായിരുന്നു. അവരെല്ലാം മരിച്ചുപോയി. അവിടെ തന്നെ കിടന്ന് ജീർണിക്കുകയാണ്...’ -ഡോ. മുഹമ്മദ് ഹമൂദ പറഞ്ഞു നിർത്തി.

കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകുന്ന വിഡിയോ സോഷ്യൽ മീഡിയ വഴിയാണ് പുറത്തുവന്നത്. ആശുപത്രിയിലെ വാർഡുകളിലൊന്നിലെ ദൃശ്യമാണിത്. അൽ ജസീറ ചാനലിന്റെ വസ്തുതാന്വേഷണ യൂനിറ്റായ ‘സനദ്’ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.  

Tags:    
News Summary - Video shows bodies of infants decomposing at al-Nasr Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.