Posted On
date_range Updated On
date_range വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി; ഒരാൾ കസ്റ്റഡിയിൽ
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്‍റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി. സംഭവത്തിൽ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ആക്രമണമാണോ അപകടം സംഭവിച്ചതാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വക്താവ് ആന്‍റണി ഗുഗ്ലിയൽമി അറിയിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഈ സമയം പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല.
ഡിസംബർ 17ന് ബൈഡന്‍റെ അകമ്പടി വാഹന വ്യൂഹത്തിലേക്ക് ഒരു കാർ ഇടിച്ചു കയറിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് അന്ന് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.