Posted On
date_range Updated On
date_range മാർപാപ്പയുടെ ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: വൻകുടലിലെ അസുഖത്തെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് വത്തിക്കാൻ അറിയിച്ചു. എത്ര ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് അറിവായിട്ടില്ല.
ഞായറാഴ്ച സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ചത്വരത്തിലെ ഞായറാഴ്ച പ്രസംഗത്തിൽ തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ വിശ്വാസികളോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.