മോദിയുടെ സന്ദർശനത്തിന്​ ശേഷം ഇന്ത്യ-യു.എസ്​ ബന്ധം കൂടുതൽ ശക്​തമായെന്ന്​ വൈറ്റ്​ഹൗസ്​

വാഷിങ്​ടൺ: റിപബ്ലിക്​ ദിനത്തിൽ ഇന്ത്യക്ക്​ ആശംസകൾ അറിയിച്ച്​ യു.എസ്​. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപിടിക്കാനുള്ള പങ്കാളിത്ത ഉത്തരവാദിത്വത്തിൽ വേരൂന്നിയതാണ്​ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധമെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പസ്​കി പറഞ്ഞു. 72ാം റിപബ്ലിക്​ ദിനത്തിൽ ഇന്ത്യക്ക്​ ആശംസകൾ അറിയിക്കുകയാണെന്നും അവർ വ്യക്​തമാക്കി.

കഴിഞ്ഞ സെപ്​റ്റംബറിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്​ ശേഷം ഇന്ത്യ-യു.എസ്​ ബന്ധം കൂടുതൽ ശക്​തവും ദൃഢവുമായെന്ന്​ യു.എസ്​ പ്രസിഡൻറ്​ ബൈഡൻ പറഞ്ഞതായും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി അറിയിച്ചു. ഈ ബന്ധം ലോകത്തിന്​ തന്നെ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

യു.എസി​െൻറ സൗത്ത്​ സെൻട്രൽ ഏഷ്യ ബ്യൂറോ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മെൻറും ട്വിറ്ററിലൂടെ ഇന്ത്യക്ക്​ റിപബ്ലിക്​ ദിനാശംസകൾ നേർന്നു. ​യു.എസ്​​ കോൺഗ്രസ്​ അംഗം എറിക്​ സ്വാൽവെല്ലും ഇന്ത്യക്ക്​ ആശംസകൾ അറിയിച്ച്​ രംഗത്തെത്തി. റിപബ്ലിക്​ ദിനത്തോടെ അനുബന്ധിച്ച്​ യു.എസിലെ ഇന്ത്യൻ എംബസിയും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്​.




Tags:    
News Summary - US-India ties to be stronger, closer, tighter: White House on 73rd R-Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.