വാഷിങ്ടൺ: ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് ഔദ്യോഗികമായി നിർത്തി യു.എസ്. ട്രാൻസ്ജെൻഡർ നയം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് നീക്കം. യു.എസ് സൈന്യം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇനി ട്രാൻസ്ജെൻഡറുകളെ ജോലിയിൽ എടുക്കില്ലെന്ന് അറിയിച്ചത്.
യു.എസ് സൈന്യം ഇനി മുതൽ ട്രാൻസ്ജെൻഡറുകളെ ജോലിക്ക് എടുക്കില്ലെന്ന് യു.എസ് സൈന്യം അറിയിച്ചു. ലിംഗവൈകല്യത്തിന്റെ ചരിത്രമുള്ള വ്യക്തികളുടെ സൈന്യത്തിലേക്കുള്ള പ്രവേശനം നിർത്തിവെക്കുകയാണ്. ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്ന് യു.എസ് സൈന്യം അറിയിച്ചു.
2016 ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ‘ട്രാൻസ്ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ടു ലിഗംങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂ എന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത ഉടനെ തന്നെ ലിംഗ വൈവിധ്യം അവസാനിപ്പിക്കുന്ന ഉത്തരവിൽ ഒപ്പിടുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ, അത് ആണും പെണ്ണും മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.