ഇറാൻ മുൻ പ്രസിഡന്‍റ് അഹ്മദ് നജാദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു?

തെഹ്റാൻ: ഇറാൻ മുൻ പ്രസിഡന്റ് മഹമൂദ് അഹ്മദ് നജാദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. എന്നാൽ ഇറാനോ ഇസ്രായേലോ ഇത് സ്ഥിരീകരിച്ചിട്ടില്ല. 2005 മുതൽ 2013 വരെ തുടർച്ചയായി രണ്ടു തവണ ഇറാന്‍റെ പ്രസിഡന്‍റ് ആയിരുന്നു മഹമൂദ് അഹ്മദ് നജാദ്.

ടെഹ്റാനിലെ നജാദിയുടെ വസതിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹവും അംഗരക്ഷകരും കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിയൻ ലേബർ ന്യൂസ് ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്തു. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മഹ്മൂദ് അഹ്മദ് നജാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മഹ്മൂദ് അഹ്മദ് നജാദിന്റെ മുതിർന്ന ഉപദേഷ്ടാക്കളും സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള നർമക് ജില്ലയിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇറാൻ പ്രസിഡന്റാകുന്നതിന് മുമ്പ് തെഹ്റാൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - Former Iran President Mahmoud Ahmadinejad killed in Israeli airstrike: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.