Posted On
date_range Updated On
date_range യമനിൽ വീണ്ടും യു.എസ് ആക്രമണം; 12 മരണം
സൻആ: യമനിലെ ഹൂതികൾക്ക് നേരെ വീണ്ടും യു.എസ് ആക്രമണം. തലസ്ഥാനമായ സൻആയിലുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു.
അതേസമയം, ആക്രമണത്തെക്കുറിച്ച് യു.എസ് സൈന്യം പ്രതികരിച്ചിട്ടില്ല. സൻആയുടെ ഷൂബ് ജില്ലയിലെ ഫർവയിലും മറ്റുമാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്.
കഴിഞ്ഞ ആഴ്ച യമനിലെ റാസ് ഇസ ഇന്ധന തുറമുഖത്ത് യു.എസ് വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.