Posted On
date_range Updated On
date_range ബോറിസ് ജോൺസന്റെ ലോക്ഡൗൺ വിരുന്നിൽ റിഷി സുനകും
ലണ്ടൻ: ലോക്ഡൗൺ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തതായി സമ്മതിച്ച് ചാൻസലർ റിഷി സുനക്.
ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഡൗണിങ്സ്ട്രീറ്റിൽ ഒന്നിലേറെ മദ്യസൽക്കാരങ്ങൾ നടത്തിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബോറിസ് ജോൺസന്റെ ഓഫിസിൽ നിന്ന് അഞ്ച് പേർരാജിവെച്ചിരുന്നു. 2020 ജൂൺ 20ന് വിരുന്ന് നടത്തി രാജിസമ്മർദത്തിലായ ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ പറഞ്ഞുകേട്ട പേരുകളിലൊന്നാണ് ഇന്ത്യൻ വംശജനായ റിഷി സുനക്. ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന്റെ വീടിനു സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.