സർവ സജ്ജരായി മുന്നിലെത്തിയ റഷ്യൻ പടയുടെ മുന്നിലും അടി പതറാതെ ആ 13 പട്ടാളക്കാർ ധീരമൃത്യു വരിച്ചു. അവർക്ക് കീഴടങ്ങാൻ അവസരമുണ്ടായിരുന്നു. പക്ഷേ, അവർ മരണം തെരഞ്ഞെടുത്തു.
റഷ്യൻ സൈന്യത്തിന് മുന്നിൽ മുട്ടുമടക്കി കീഴടങ്ങാൻ തയ്യാറാകാത്ത 13 യുക്രെയ്ൻ സൈനികരെ റഷ്യന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. കരിങ്കടൽ ഐലൻഡിലെ 13 സൈനികരെയാണ് റഷ്യൻ സൈന്യം കൊലപ്പെടുത്തിയത്. യുക്രെയ്ൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതും എന്നാൽ അതിന് തങ്ങൾ തയ്യാറല്ല എന്ന് തിരിച്ച് മറുപടി നൽകുന്നതിന്റേയും ശബ്ദവും പുറത്ത് വിട്ടിട്ടുണ്ട്.
'ഇത് റഷ്യൻ സൈന്യമാണ്. നിങ്ങളുടെ ആയുധങ്ങൾ താഴെവെച്ച് മുട്ട് മടക്കി കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അങ്ങനെ അല്ലെങ്കിൽ വെടിവെക്കേണ്ടി വരും' എന്ന റഷ്യൻ സൈന്യത്തിന്റെ അറിയിപ്പിന് പിന്നാലെ രൂക്ഷ ഭാഷയിലാണ് യുക്രെയ്ൻ സൈന്യം മറുപടി നൽകുന്നത്. തുടർന്ന് റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
ലോകത്തിലെ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയുടെ മുമ്പിൽ മുട്ട് മടക്കാതെ പോരാടുകയാണ് 22മത് സൈനിക ശക്തിയായ യുക്രെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.