ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

ലണ്ടൻ: കൺസർവേറ്റിവ് പാർട്ടി നേതൃപദം വിട്ട ബോറിസ് ജോൺസന്റെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദമേറാൻ രംഗത്തുള്ളവരിൽ രണ്ട് ഇന്ത്യൻ വംശജരും. മുൻ ചാൻസ്‍ലർ ഋഷി സൂനക് തന്നെയാണ് ഒന്നാമതായി പരിഗണനയിലുള്ളത്. അറ്റോണി ജനറൽ സുവേല ബ്രേവർമാൻ ആണ് തൊട്ടുപിറകിൽ.

ഇന്ത്യൻ വംശജരായ ഇരുവരും 2016ലെ ഹിത പരിശോധനയിൽ ബ്രക്സിറ്റിനായി ശക്തമായി രംഗത്തെത്തി രാഷ്ട്രീയത്തിൽ ഇടമുറപ്പിച്ചവരാണ്. മുൻ മന്ത്രിയും നൈജീരിയൻ വംശജനുമായ കെമി ബാദിനോച്, ഇറാഖ് വംശജനായ ചാൻസ്‍ലർ നദീം സഹാവി തുടങ്ങിയവർ കൂടിയാകുമ്പോൾ രാഷ്ട്രം കാത്തുസൂക്ഷിക്കുന്ന നാനാത്വത്തിൽ ഏകത്വത്തിന് മാറ്റുകൂടും. അഭയാർഥിയായി 11ാം വയസ്സിൽ ബഗ്ദാദിൽനിന്ന് കുടുംബത്തിനൊപ്പം രാജ്യത്തെത്തി രാഷ്ട്രീയത്തിൽ ഉന്നതങ്ങൾ കീഴടക്കിയ ആളാണ് സഹാവി.

വ്യാപാര മന്ത്രി പെന്നി മോർഡോണ്ട്, ടോം ടുഗെൻഡാറ്റ് എന്നീ രണ്ടു പേരും സൈനിക പശ്ചാത്തലമുള്ളവർ. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി ജെറമി ഹണ്ട് എന്നിവർ കൂടിയായാൽ പട്ടിക പൂർത്തിയാകും. 1960കളിൽ ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബ പശ്ചാത്തലത്തിൽനിന്ന് തന്നെ ഇത്രത്തോളമെത്തിച്ച ബ്രിട്ടീഷ് ജനതക്ക് നേതൃത്വം നൽകാനുള്ള ഇഷ്ടം പങ്കുവെച്ച് ഋഷി സൂനക് വിഡിയോ പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Two Indian origin aiming for the British Prime Ministership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.