Posted On
date_range Updated On
date_range കുടിയേറ്റക്കാരുടെ ബോട്ടുകൾ മറിഞ്ഞ് രണ്ട് മരണം; 186 പേരെ കാണാതായി
കെയ്റോ: ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി സഞ്ചരിച്ച നാല് ബോട്ടുകൾ കടലിൽ മുങ്ങി രണ്ടുപേർ മരിച്ചു. 186 പേരെ കാണാതായി. യെമൻ തീരത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് രണ്ട് ബോട്ടുകൾ മറിഞ്ഞതെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു.
രണ്ട് ബോട്ട് ജീവനക്കാരെ രക്ഷിച്ചു. എന്നാൽ, 181 കുടിയേറ്റക്കാരെയും അഞ്ച് യെമനി ജീവനക്കാരെയും കാണാതായി. ജിബൂട്ടിക്ക് സമീപമാണ് മറ്റ് രണ്ട് ബോട്ടുകൾ അപകടത്തിൽപെട്ടത്.
ഈ അപകടത്തിൽ രണ്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.