Representative Image
Posted On
date_range Updated On
date_range ചൈനയിലെ നഴ്സറി വിദ്യാലയത്തില്‍ രണ്ട് കുട്ടികളെ കുത്തിക്കൊന്നു; 16 കുട്ടികള്‍ക്ക് പരിക്ക്
ബീജിങ്: ചൈനയിലെ നഴ്സറി വിദ്യാലയത്തില്‍ അക്രമി രണ്ട് കുട്ടികളെ കുത്തിക്കൊന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഗുവാങ്സി യുവാങിലെ ബെയ്ലിയു ടൗണ്‍ഷിപ്പിന് പുറത്തെ കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. കത്തിയുമായെത്തിയയാള്‍ ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
2019 സെപ്തംബറില്‍ ഇപ്രകാരം ഉണ്ടായ ആക്രമണത്തില്‍ എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.