'റഷ്യയുടെ ഇറാഖ് അധിനിവേശം'; നാക്കു പിഴച്ച് ജോർജ് ബുഷ്
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ച് സംസാരിക്കവെ, നാക്കു പിഴച്ച യു.എസ് മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ പ്രസ്താവന ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തി എന്നതിനു പകരം, ഇറാഖിൽ ആക്രമണം നടത്തി എന്നായിരുന്നു ബുഷിന്റെ പ്രസംഗം.
''ന്യായീകരിക്കാനാവാത്തതും ക്രൂരവുമായ രീതിയില്‍ ഇറാഖിനെ അധിനിവേശം ചെയ്യാന്‍, അതായത് യുക്രെയ്നെ ആക്രമിക്കാന്‍, ഒരു മനുഷ്യന് എടുത്ത തീരുമാനം..," എന്നായിരുന്നു പ്രസംഗം. ഇറാഖ് എന്ന് പ്രസംഗത്തില്‍ പറഞ്ഞത് അപ്പോള്‍ തന്നെ യുക്രെയ്ൻ എന്നു തിരുത്തിയ ബുഷ് പ്രായാധിക്യത്താൽ സംഭവിച്ച പിഴവാണിതെന്നും വിശദീകരിക്കുന്നുണ്ട്.
ഇറാഖ് അധിനിവേശ സമയത്ത് ജോർജ് ബുഷ് ആയിരുന്നു യു.എസ് പ്രസിഡന്റ് എന്നതു കൂടി പരാമർശിച്ചാണ് സമൂഹ മാധ്യമങ്ങളുടെ പരിഹാസം. യു.എസിന്റെ ഇറാഖ് അധിനിവേശം ക്രൂരമായിരുന്നു എന്ന സത്യം ഒടുവില്‍ ബുഷ് സമ്മതിച്ചു, എന്ന തരത്തിലും പ്രതികരണങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.