'ജനങ്ങളെ കൊല്ലുന്നത് നിർത്തിയില്ലെങ്കിൽ ഹമാസിനെ ആക്രമിക്കും'; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ജനങ്ങളെ കൊല്ലുന്നത് നിർത്തിയില്ലെങ്കിൽ ഹമാസിനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ജനങ്ങൾക്കെതിരായ ആക്രമണം ഹമാസ് നിർത്തിയില്ലെങ്കിൽ അവരെ അവിടെ പോയി കൊല്ലുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം, ട്രൂത്ത് സോഷ്യൽപോസ്റ്റിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഞങ്ങളായിരിക്കില്ല ഹമാസിനെ ആക്രമിക്കുക. ഇതിനായി ഞങ്ങൾ ഗസ്സയിലേക്ക് പോവില്ല. ഞഞൾക്ക് വേണ്ടി ഇതെല്ലാം ചെയ്യാൻ അവിടെ തന്നെ ആളുകളുണ്ടെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞു.

ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്കടിയിലെന്ന് ഹമാസ്; നൽകിയില്ലെങ്കിൽ യുദ്ധമെന്ന് ഇസ്രായേൽ

ഗസ്സ: നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ്. പ്രത്യേക ഉപകരണങ്ങൾ ഇല്ലാതെ ഇവ പുറത്തെടുത്ത് മൃതദേഹങ്ങൾ കൈമാറാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. എന്നാൽ, മൃതദേഹങ്ങൾ തിരിച്ച് തന്നില്ലെങ്കിൽ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യാഴാഴ്ച ഭീഷണി മുഴക്കി.

രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് കാറ്റ്സിന്റെ മുന്നറിയിപ്പ്. ഇതുവരെ ഒമ്പത് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. നേരത്തെ കൈമാറിയ പത്താമത്തെ മൃതദേഹം ബന്ദിയുടേതല്ലെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇസ്രായേൽ കൊലപ്പെടുത്തിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഗസ്സക്ക് കൈമാറി. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി. തിരിച്ചറിയൽ രേഖയില്ലാതെ റെഡ്ക്രോസ് വഴിയാണ് ഇസ്രായേൽ മൃതദേഹങ്ങൾ കൈമാറിയത്.

Tags:    
News Summary - Trump: If Hamas doesn’t stop killing Gazans, ‘we will have no choice but to go in and kill them’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.