വഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ജൂൺ 14-ാകുന്നതോടെ 80 വയസ്സ് തികയുകയാണ്. അമേരിക്കക്ക് ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു.എസിന്‍റെ ദേശീയ പതാക ദിനം കൂടിയയാണ് ജൂൺ 14. ഇവ രണ്ടും കണക്കിലെടുത്ത് വിപുലമായ പരിപാടികളാണ് വൈറ്റ്ഹൗസിൽ ഒരുങ്ങുന്നത്.
പിറന്നാൾ ദിനം കളറാക്കാൻ ട്രംപ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിനാണ് കളമൊരുക്കുന്നത്. ഇതിനായി വൈറ്റ്ഹൗസിൽ 92 അടി ഉയരത്തിൽ ദ ക്ലൗ എന്ന പേരിൽ ഒരു കൂടാരവും ഒരുക്കിയിട്ടുണ്ട്. യു.എഫ്.സി ഫ്രീഡം 250 എന്ന് പേരിട്ടിരിക്കുന്ന ഫൈറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പ്രസിഡൻഷ്യൽ ഗ്രൗണ്ടിൽ നടക്കുന് മത്സരങ്ങളിൽ 14 എലൈറ്റ് പോരാളികൾ അണിനിരക്കും. രാജ്യത്തിന്‍റെ 250-ാം വാർഷികത്തെ അനുസ്മരിക്കൻ കൂടിയുള്ളതാണ് ഈ പരിപാടി.
ഏകദേശം നാലായിരം കാണികളെ ഉൾക്കൊള്ളുന്ന 92 അടി ഉയരത്തിലുള്ള സ്റ്റീൽ അരീനയാണ് ഒരുക്കിയിരിക്കുന്നത്. ആറു കോടി ഡോളറാണ് പരിപാടിയുടെ ആകെ ചെലവ്. എന്നാൽ ട്രംപിന്‍റെ 80-ാം ജന്മദിനത്തിൽ നടക്കുന്ന ഈ പരിപാടി യു.എസ് സ്വാതന്ത്ര്യത്തിന്‍റെ ഉചിതമായ ആഘോഷമാണോ എന്ന് വിമർശകർ ചോദിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ഇത്രയും പണം ചെലവിട്ട് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതിലും വിമർശനമുയരുന്നുണ്ട്.
എന്നാൽ, അന്താരാഷ്ട്ര തലത്തിൽല പലവിധ ആയോധനകലകൾ പ്രോത്സാഹിപ്പിക്കുന്നതിന് യു.എഫ്.സി.യുടെ സി.ഇ.ഒ ഡാന വൈറ്റുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്‍റെ ഭാഗമാണ് വൈറ്റ് ഹൗസിലെ പരിപാടിയെന്നാണ് വിദേശകാര്യ സേക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്. ട്രംപും യു.എഫ്.സി പ്രസിഡന്‍റ് ഡാന വൈറ്റും തമ്മിലുള്ള 25 വർഷത്തെ സൗഹൃദമാണ് ഈ പരിപാടിയുടെ പിന്നിലെ പ്രേരകശക്തി. വൈറ്റ്ഹൗസിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.