കരോലിൻ ലീവിറ്റ്
Posted On
date_range Updated On
date_range ഇന്ത്യ-യു.എസ് ഭാവി: ട്രംപിന് പോസിറ്റിവ് ചിന്തയെന്ന് വൈറ്റ് ഹൗസ്
ന്യൂയോർക്: ഇന്ത്യ-യു.എസ് ബന്ധത്തിന്റെ ഭാവി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തികച്ചും പോസിറ്റിവായാണ് കാണുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
വൈറ്റ് ഹൗസിലെ ഉന്നത ഇന്ത്യൻ-അമേരിക്കൻ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംസാരിച്ച കാര്യം വാർത്ത സമ്മേളനത്തിൽ കരോലിൻ ലീവിറ്റ് ചൂണ്ടിക്കാട്ടി. ട്രംപും വ്യാപാര സംഘവും ഇന്ത്യയുമായി ഗൗരവമേറിയ ചർച്ചകൾ തുടരുകയാണ്.
മോദിയോട് ട്രംപിന് ഏറെ ബഹുമാനമുണ്ടെന്ന് തനിക്കറിയാമെന്നും ഇരുവരും ഇടക്കിടെ സംസാരിക്കാറുണ്ടെന്നും ലീവിറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.