Posted On
date_range Updated On
date_range കാനഡയിൽ കാറപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു
ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ കാറപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്ത് ഗോധ്ര സ്വദേശികളായ കേത ഗോഹില്‍ (30), നീൽ ഗോഹില്‍ (26) എന്നിവരും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ടെസ്ല കാർ റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ച ശേഷം തീപ്പിടിക്കുകയായിരുന്നു.
വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. ബ്രാംപ്റ്റണിൽ താമസക്കാരായ ഇവർ രാത്രിഭക്ഷണം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. കാര്‍ സെൽഫ് ഡ്രൈവിങ് മോഡിലായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. ഇവർ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ കാറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ രണ്ടുപേർ അടുത്തിടെയാണ് കനേഡിയൻ പൗരത്വം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.