കാനഡയിൽ പൈലറ്റ് പരിശീലനത്തിനിടെ അപകടം: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ടൊറന്റോ: പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് കാനഡയിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തമിഴ്നാട് സ്വദേശി മനോജ് ശിവകുമാർ, പുതുച്ചേരി സ്വദേശി ശ്രീശരൺ തിരുഗണനസംബന്ധം എന്നിവരാണ് മരിച്ചതെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. ഇരുവരുടെയും വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിയ കോൺസുലേറ്റ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളിൽ ബന്ധുക്കൾക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു.

Tags:    
News Summary - Two Indian students die in pilot training accident in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.