ചൈനയിൽ ഫോട്ടോ എടുക്കാൻ സുരക്ഷാ കയർ അഴിച്ച സഞ്ചാരി നമ പർവതത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. 31 കാരനായ ഹോങിനാണ് 18,332 അടിയുള്ള പർവതത്തിനു മുകളിൽ നിന്ന് വീണ് ജീവൻ നഷ്ടമായത്. സുരക്ഷക്ക് വേണ്ടി ശരീരത്തിൽ കെട്ടിയ കയർ സ്വയം അഴിച്ച ഹോങ് കാൽ വഴുതി വീഴുന്ന സമയത്ത് മഞ്ഞിൽ പിടിച്ചു നിൽക്കാൻ ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഹോങ് സുരക്ഷക്ക് ഘടിപ്പിക്കുന്ന കയറില്ലാതെ പർവതത്തിൽ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബാലൻസ് ചെയ്ത് ഇയാൾ മഞ്ഞിൽ നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉയരത്തിൽ നിന്ന് വീഴുന്നതാണ് വിഡിയോയിലുള്ളത്. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി വരികയാണ്. ഹോങ് ആദ്യമായാണ് പർവതാരോഹണം നടത്തുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
പർവതാരോഹണ സംഘം ആവശ്യമായ അനുമതികളൊന്നും നേടിയിരുന്നില്ലെന്ന് കാങ്ഡിങ് മുൻസിപ്പൽ എഡ്യൂക്കേഷൻ ആന്‍റ് സ്പോർട്സ് ബ്യൂറോ അധികൃതർ പറഞ്ഞു. അപകടം നടന്നയുടൻ രക്ഷാ പ്രവർത്തനം നടത്തിയിരുന്നു. കിഴക്കൻ ടിബറ്റൻ പീഠ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് മൗണ്ട് നമ. 15 കിലോമീറ്റർ നടന്നാണ് ഇവിടെ ബേസ് കാമ്പിലെത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.