ലിയു ജിയാൻചവോ

ചൈനയിലെ മുതിർന്ന നയതന്ത്രജ്ഞനും കമ്യൂണിസ്റ്റ് പാർട്ടി അന്തർദേശീയ വിഭാഗം തലവനുമായ ലിയു ജിയാൻചവോയെ ചൈന തടഞ്ഞുവെച്ചു

ബീജിങ്: ചൈനയിലെ മുതിർന്ന നയതന്ത്രജ്ഞനും കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ ഡിപാർട്മെന്റ് തലവനുമായ ലിയു ജിയാൻചവോയെ ചൈനീസ് അധികൃതർ തടഞ്ഞുവെച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. വിദേശത്തുനിന്ന് ജൂലൈയിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹത്തെ തടഞ്ഞുവെച്ചതിന്റെ കാരണം അറിവായിട്ടില്ലെന്നും ജേണൽ പറയുന്നു.

ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിനു സമാനമായി അന്തർദേശീയ രാഷ്ട്രീയ സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ചുമതലയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ ഡിപാർട്മെന്റിനുള്ളത്.

ഇപ്പോ​ഴത്തെ വിദേശകാര്യ മന്ത്രി വാങ് യിയുടെ കാലം കഴിഞ്ഞാൽ അടുത്ത വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് ലിയു. ചൈനയിലെ മുതിർന്ന ഓഫിസർമാരുടെ അഴിമതിക്കെതിരെ കുടത്ത നിലപാടുള്ളയാളാണ് ലിയു. അതിനാൽ തന്നെ അദ്ദേഹം വലിയ ജനകീയനുമാണെന്ന് സിംഗപ്പൂരിലെ പ്രഫസർ ആൽഫ്രഡ് വൂ പറയുന്നു.

അഴിമതിയുമായി ബന്ധ​​​പ്പെട്ട വിഷയത്തിലാണ് ലിയുവിനെതിരെ നടപടി എന്നാണ് അറിയാൻ കഴിയുന്നതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് വിദേശ മന്ത്രാലയം ഒന്നും പ്രതികിരിച്ചിട്ടില്ല.

വിദേശകാര്യ മന്ത്രാലയത്തിൽ നീണ്ടകാലത്തെ സേവന ചരിത്രമുള്ളയാളാണ് ലിയു. 1986-87ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പഠനശേഷം വിദേശമന്ത്രാലയത്തിൽ പ്രവേശിച്ച അദ്ദേഹം 2009ൽ ഫിലിപീൻസിലെ അംബാസഡറായിരുന്നു.

2015 മുതലാണ് പാർട്ടിയുടെ അന്തർദേശീയ വിഭാഗത്തിലെത്തിയത്. 2017ൽ ഷെജാങ് പ്രവിശ്യയുടെ കറപ്ഷൻ ചീഫായി. 2022 മുതൽ ഇന്റനാഷണൽ വകുപ്പിന്റെ തലവനുമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.