Posted On
date_range Updated On
date_range ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ്; നാലു വയസുകാരിക്കുള്‍പ്പെടെ പരിക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ വെടിവെപ്പില്‍ നാലു വയസുകാരിക്കും രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. നാലു പേര്‍ തമ്മിലെ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്കെത്തിയത്.
ടൈംസ് സ്‌ക്വയറിലാണ് സംഭവം. പരിക്കേറ്റവരെ മന്‍ഹാട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബത്തിനൊപ്പം കളിപ്പാട്ടം വാങ്ങുകയായിരുന്ന നാലു വയസുകാരിക്ക് കാലിനാണ് വെടിയേറ്റത്. വെടിയേറ്റവരില്‍ ഒരാള്‍ 23 വയസ്സുള്ള വിനോദ സഞ്ചാരിയാണ്.
വെടിവെപ്പ് നടത്തിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് പ്രതികരിച്ചു. സംഭവത്തെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.