േഫ്ലാറിഡ: യു.എസിൽ കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച മൂന്ന് ഡിസ്നി വേൾഡ് ജീവനക്കാർ ഉൾപ്പെടെ 17 പേർ അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയാൻ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇവർ കുടുങ്ങിയത്.
13കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഡിസ്നി വേൾഡ് ജീവനക്കാരായ സാവന്ന മഗ്രൂ, ജൊനാഥൻ മഗ്രൂ എന്നിവരാണ് അറസ്റ്റിലായവരിൽ രണ്ടുപേർ. ഇരുവരും അറസ്റ്റിലാകുേമ്പാൾ കമ്പനിയിൽനിന്ന് ശമ്പളമില്ലാത്ത അവധിയിലായിരുന്നുവെന്ന് ഡിസ്നി വേൾഡ് വക്താവ് അറിയിച്ചു.
26കാരനായ കെന്നത് ജേവിയർ അക്വിനോയാണ് അറസ്റ്റിലായ മറ്റൊരു ഡിസ്നി വേൾഡ് ജീവനക്കാരൻ. ലൈംഗിക ചൂഷണത്തിനായി ഇയാൾ പെൺകുട്ടിയെ സമീപിച്ചുവെന്നാണ് കണ്ടെത്തൽ. ഡിസ്നി വേൾഡിലെ ലൈഫ് ഗാർഡാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കമ്പനി വക്താവ് നിഷേധിച്ചു.
സമാനസംഭവങ്ങളിലായി ആകെ 17 പേരാണ് അറസ്റ്റിലായത്. 'ഒപ്പറേഷൻ ചൈൽഡ് പ്രൊട്ടക്ടർ' എന്ന പേരിലായിരുന്നു അന്വേഷണം. 26നും 47നും ഇടയിൽ പ്രായമായവരാണ് അറസ്റ്റിലായവരെന്നും െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.