Posted On
date_range Updated On
date_range വെടിനിർത്തിയാൽ ഇസ്രായേൽ മന്ത്രിസഭയുണ്ടാകില്ല -ബെൻഗ്വിർ
തെൽ അവീവ്: വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ ഇസ്രായേൽ മന്ത്രിസഭ വീഴുമെന്ന് ദേശീയ സുരക്ഷ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിർ എക്സിൽ കുറിച്ചു.
‘വീണ്ടുവിചാരമില്ലാത്ത കരാർ= സർക്കാറിന്റെ പതനം’ എന്ന ജനുവരിയിലെ കുറിപ്പ് ഓർമിപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റഫയിൽ ആക്രമണം നടത്തുകയും ഹമാസിനെ തുടച്ചുനീക്കുകയും ചെയ്തില്ലെങ്കിൽ നെതന്യാഹു സർക്കാറിന് നിലനിൽക്കാൻ അവകാശമില്ലെന്ന് മറ്റൊരു തീവ്ര നേതാവും ധനമന്ത്രിയുമായ ബെസലെൽ സ്മോട്റിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.