വ്ളാദിമിർ പുടിൻ

യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ചർച്ചകളിൽ ഇനിയും പ്രതീക്ഷയുണ്ട് -പുടിൻ

മോസ്കോ: യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് റഷ്യ സന്ദർശിക്കുന്ന യു.എൻ മേധാവി അന്റോണിയോ ഗുട്ടറസിനോട് പ്രസിഡന്‍റ്  വ്ളാദിമിർ പുടിൻ.

"സൈനിക ഓപറേഷൻ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും സംഘർഷം അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്"- പുടിൻ പറഞ്ഞു.

യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്ന ഗുട്ടറസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യ സന്ദർശിക്കുന്നത്. ശേഷം യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസികിയുമായി ചർച്ച നടത്തുന്നതിന് കിയവിലേക്ക് പോകും.

യുക്രെയ്ന്‍റെ ആയുധ വിതരണം വർധിപ്പിക്കുന്നതിനായി 40 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ ചേർന്ന് ജർമ്മനിയിലെ യു.എസ് വ്യോമതാവളത്തിൽ ചർച്ചകൾ നടത്തിയിരുന്നു. യുക്രെയ്ന്‍റെ പ്രതിരോധ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് അമേരിക്കയും സഖ്യകക്ഷികളും മാസത്തിലൊരിക്കൽ യോഗം ചേരുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പിന്നീട് വ്യക്തമാക്കി.

Tags:    
News Summary - There is still hope in the talks to end the conflict in Ukraine - Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.