ലോ​ക​ത്ത്​ ഈ വർഷം 365 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ട​ങ്ക​ലി​ൽ

ബ്ര​സ​ൽ​സ്​: 2021 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ച്​ ഏറ്റവും മോ​ശം വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്ന്​ ഗ്ലോ​ബ​ൽ മീ​ഡി​യ ഗ്രൂ​പ്. ഈ ​വ​ർ​ഷം അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്​ ഒ​മ്പ​ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ ജേ​ണ​ലി​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ (ഐ.​എ​ഫ്.​​ജെ). ഫി​ലി​പ്പീ​ൻ​സി​ൽ മൂ​ന്നു​പേ​ർ​ക്കും ജീ​വ​ൻ ന​ഷ്​​ട​മാ​യി. ഈ ​വ​ർ​ഷം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 365 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. ചൈ​ന​യി​ൽ മാ​ത്രം 102 പേ​ർ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​ണ്. തു​ർ​ക്കി -34, ബെ​ല​റൂ​സ്, എ​റി​ത്രി​യ -29, ഈ​ജി​പ്​​ത് ​-27, വി​യ​റ്റ്​​നാം -21, റ​ഷ്യ -12 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ൾ ത​ട​വി​ലി​ട്ട മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം.  

Tags:    
News Summary - There are 365 media workers in the world this year in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.