ലോകത്തെ ഏറ്റവും വലിയ ക്രിപ്​റ്റോ കറൻസി മോഷണം; നഷ്​ടപ്പെട്ട പണത്തിന്‍റെ ഒരു വിഹിതം തിരിച്ച്​ നൽകി ഹാക്കർമാർ

സാൻഫ്രാൻസിസ്​കോ: മോഷ്​ടിച്ച ക്രിപ്​റ്റോ കറൻസിയിൽ ഒരു ഭാഗം തിരികെ നൽകി ഹാക്കർമാർ. ക്രിപ്​റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ്​ പണം നഷ്​ടമായത്​. ഇതിൽ ഒരു വിഹിതം ഹാക്കർമാർ തിരികെ നൽകുകയായിരുന്നു. ​ഏകദേശം 1900 കോടി രൂപയാണ്​ ഇത്തരത്തിൽ തിരി​െക നൽകിയത്​. 4,453 കോടി രൂപയുടെ തട്ടിപ്പാണ്​ നടന്നതെന്നാണ്​ .തമാശക്കായാണ്​ ക്രിപ്​റ്റോ കറൻസിയുടെ മോഷണം നടത്തിയതെന്നാണ്​ ഹാക്കർമാർ അവകാശപ്പെടുന്നത്​. നെറ്റ്​വർക്കിൽ പ്രശ്​നങ്ങൾ ഉണ്ടെന്ന്​ തെളിയിക്കുന്നതിനാണ്​ ഹാക്കിങ്​ നടത്തിയതെന്നുമാണ്​ റിപ്പോർട്ട്​.

പോളി നെറ്റ്​വർക്ക്​ എന്ന ക്രിപ്​റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിന്‍റെ അധീനതയിലുള്ള ക്രിപ്​റ്റോ കറൻസിയിലാണ്​ തട്ടിപ്പ്​ നടന്നത്​​. ക്രിപ്പ്​റ്റോ കറൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്​ നടന്നിരിക്കുന്നത്​. പതിനായിരത്തോളം ക്രിപ്​റ്റോ കമ്മ്യൂണിറ്റി മെംമ്പർമാരിൽ നിന്നാണ്​ പണം മോഷ്​ടിച്ചത്​​. പണം തിരിച്ച്​ നൽകിയതിലൂടെ പ്രതികളിലേക്ക്​ എളുപ്പത്തിൽ എത്താനാവുമെന്നാണ്​ സൈബർ രംഗത്ത്​ പ്രവർത്തിക്കുന്ന വിദഗ്​ധർ പ്രതീക്ഷിക്കുന്നത്​.

അതേസമയം, വൻ മോഷണം സംബന്ധിച്ച്​ പ്രതികരിക്കാൻ എഫ്​.ബി.ഐ തയാറായിട്ടില്ല. തട്ടിപ്പിന്‍റെ വ്യാപ്​തിയെ കുറിച്ച്​ പോളിനെറ്റ്​വർക്കും ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - The world's largest cryptocurrency theft; Hackers return a portion of lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.