ബ്വേനസ് എയ്റിസ്: കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന അർജന്റീനയിൽ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിനെ കുരുക്കി ധനമന്ത്രിയുടെ പെട്ടെന്നുള്ള രാജി. മാർട്ടിൻ ഗുസ്മാനാണ് അപ്രതീക്ഷിതമായി രാജി നൽകിയത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയനിരക്കിലേക്ക് അർജന്റീനയുടെ നാണയമായ പെസോ പതിക്കുകയും നാണയപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്ത് രാജ്യം കനത്ത പ്രതിസന്ധിക്കു നടുവിലാണ്. ഡീസൽ ദൗർലഭ്യത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരം മറ്റൊരു വശത്തും. ഇതിനിടെയാണ് ഭരണകൂടത്തെ മുൾമുനയിലാക്കി രാജി.
വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഭരണകൂടത്തിന്റെ സാമ്പത്തികനയങ്ങളെ കണക്കിന് വിമർശിച്ച് പ്രഭാഷണം നടത്തുന്ന അതേ സമയത്തായിരുന്നു ഗുസ്മാൻ തന്റെ രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയത്. ഭരണകക്ഷിയുടെ ഭാഗമല്ലാത്ത ക്രിസ്റ്റീന മുൻ പ്രസിഡന്റ് കൂടിയാണ്. പെസോയുടെ വില കുത്തനെ ഇടിഞ്ഞതോടെ വിദേശനാണയ കരുതൽശേഖരത്തിലെ ഇടിവാണ് ഇന്ധനക്ഷാമത്തിലേക്കു നയിച്ചത്. വർഷങ്ങളായി ഡോളർ ശേഖരത്തിലെ കുറവ് അർജന്റീനയെ വലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.