Posted On
date_range Updated On
date_range തായ്‍ലന്‍ഡ് സന്ദർശിക്കാനെത്തിയത് 70 ലക്ഷം വിദേശ സഞ്ചാരികൾ
ബാങ്കോക് : ജനുവരി ഒന്ന് മുതൽ ഒക്ടോബർ 26 വരെ 7.35 ദശലക്ഷം വിദേശ സഞ്ചാരികൾ തായ്‌ലൻഡ് സന്ദർശിച്ചെന്ന് തായ്‌ലൻഡ് ടൂറിസം മേധാവി അറിയിച്ചു.
മലേഷ്യ (1.25 ദശലക്ഷം), ഇന്ത്യ (661,751), ലാവോസ് (538,789), കംബോഡിയ (373,811), സിംഗപ്പൂർ (365,593) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളുടെ പട്ടികയിൽ മുൻനിരയിൽ.
തെക്കുകിഴക്കൻ ഏഷ്യയുടെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരമാണ്. ഈ വർഷം 10.3 ദശലക്ഷവും 2023 ൽ 21.5 ദശലക്ഷവും സഞ്ചാരികൾ രാജ്യം സന്ദർശിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുമ്പ് 40 ദശലക്ഷം വിദേശ സഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.