Posted On
date_range Updated On
date_range തായ് നാവികക്കപ്പൽ അപകടം: ആറ് മൃതദേഹങ്ങൾ കിട്ടി
ബാങ്കോക്: നാവികക്കപ്പൽ മുങ്ങി കാണാതായ നാവികർക്കായുള്ള തിരച്ചിൽ രണ്ടാംദിനവും തായ്‌ലൻഡ് ഉൾക്കടലിൽ രക്ഷാപ്രവർത്തകർ തുടർന്നു. ആറുപേരുടെ മൃതദേഹം കണ്ടെുത്തു. 23 പേർ ഇപ്പോഴും കാണാമറയത്താണ്. പ്രക്ഷുബ്ധമായ കടലിൽ രണ്ടു രാത്രി കഴിഞ്ഞ ഒരാളുൾപ്പെടെ 76 പേരെ ഇതുവരെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി.
105 നാവികരുമായി തായ്‍ലൻഡ് നാവികസേനയുടെ എച്ച്.ടി.എം.എസ് സുഖോതായ് എന്ന കപ്പലാണ് ഞായറാഴ്ച രാത്രി മുങ്ങിയത്. കൊടുങ്കാറ്റിലും തിരമാലയിലും വെള്ളം അടിച്ചുകയറി വൈദ്യുതി നഷ്ടപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.