വാഹനത്തിന്‍റെ വേഡ് മോഡിഫിക്കേഷൻ പരീക്ഷിക്കാൻ തടാകത്തിലേക്ക് മനപൂർവം കാർ ഓടിച്ചിറക്കിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിലാണ് സംഭവം നടന്നത്. ടെസ്‌ല സൈബർ ട്രക്ക് കാറിന്‍റെ വേഡ് മോഡ് സവിശേഷത പരീക്ഷിക്കുന്നതിനാണ് ഡ്രൈവർ ഇങ്ങനെ ചെയ്തത്. എന്നാൽ വെള്ളം കയറി വാഹനം ഗ്രേപ്വിൻ തടാകത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നവരും വാഹനം ഉപേക്ഷിച്ചു പോവുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാഹനം നീക്കുകയായിരുന്നു.
ടെസ്ലയുടെ മാനുവൽ അനുസരിച്ച്, വേഡ് മോഡ് ഉപയോഗിച്ച് ഒരു സൈബർ ട്രക്കിന് പരമാവധി 81.5 സെന്‍റീമീറ്റർ ആഴത്തിൽ ജലാശയങ്ങളിലൂടെ ഓടിക്കാൻ കഴിയും. ഒരു വാഹനത്തിന് ആഴം കുറഞ്ഞ ശുദ്ധജല പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുമെങ്കിലും ഇത് ടെക്സസിലെ നിയമപ്രകാരം കുറ്റകരമാണ്. തടാകത്തിന്‍റെ അടച്ചിട്ട ഭാഗത്ത് വാഹനം ഓടിച്ചതിനും ജല സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് ലംഘനങ്ങൾക്കും ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.