ബ​ലൂ​ചി​സ്താ​നി​ൽ സാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ 12 ​പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ലെ ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ര​ണ്ട് സാ​യു​ധാ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി 12 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് തീ​വ്ര​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്താ​നി​ലെ സു​യി, സോ​ബ് മേ​ഖ​ല​ക​ളി​ലാ​ണ് ആ​​ക്ര​മ​ണം. അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കു​ണ്ട്.

സു​യി മേ​ഖ​ല​യി​ൽ അ​ജ്ഞാ​ത​നാ​യ തോ​ക്കു​ധാ​രി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ടി​​വെ​പ്പി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

സോ​ബി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​നു​നേ​രെ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് സൈ​നി​ക​രും അ​ഞ്ച് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​രും​ സേ​ന​യും ത​മ്മി​ലു​ള്ള വെ​ടി​വെ​പ്പി​നി​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സോ​ബ് ​ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ത​ഹ്‍രീ​കെ ജി​ഹാ​ദ് പാ​കി​സ്താ​ൻ എ​ന്ന പു​തി​യ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ങ്ങ​ളെ ബ​ലൂ​ചി​സ്താ​ൻ മു​ഖ്യ​മ​ന്ത്രി അ​ബ്ദു​ൽ ഖു​ദ്ദൂ​സ് ബി​സെ​ൻ​ജോ അ​പ​ല​പി​ച്ചു. 

Tags:    
News Summary - Terrorist attack on Pakistan military base; Four soldiers were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.