ടൊറന്റോ: ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ സ്വകാര്യ റിസോർട്ട് മാർ എ ലഗോയിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം അത്താഴ വിരുന്നിലും പങ്കെടുത്താണ് ട്രൂഡോ മടങ്ങിയത്.
മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വാണിജ്യം, അതിർത്തി സുരക്ഷ, ലഹരി കടത്ത്, യുക്രെയ്ൻ, ചൈന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വാണിജ്യ സെക്രട്ടറിയായി ട്രംപ് നാമനിർദേശം ചെയ്ത ഹോവാർഡ് ലുട്നിക്, ആഭ്യന്തര വകുപ്പ് സെക്രട്ടറി മൈക് വാട്സ് എന്നിവരടക്കം നിരവധി പ്രമുഖർ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.