നേപ്പാളിൽ 22 പേരുമായി പറന്ന വിമാനം കാണാതെയായി; നാല് പേർ ഇന്ത്യക്കാർ

കാഠ്മണ്ഡു: നേപ്പാളിൽ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി സഞ്ചരിച്ച വിമാനം കാണാതായി. പ്രാദേശിക വിമാനക്കമ്പനിയായ താര എയറിന്റെ ട്വിൻ ഒട്ടർ വിമാനമാണ് കാണാതായതായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരിൽ അഞ്ച് പേർ ഇന്ത്യക്കാരും മൂന്ന് ജാപ്പനീസുകാരും ബാക്കിയുള്ളവർ നേപ്പാൾ പൗരന്മാരുമാണ്.

മുസ്താങ് ജില്ലയിലെ ജോംസോമിലൂടെ സഞ്ചരിച്ച വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നും അതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ നേത്ര പ്രസാദ് ശർമ്മ പറഞ്ഞു. വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ടെന്നും നേപ്പാൾ ആർമി ഹെലികോപ്റ്ററും തിരച്ചിലിനായി തയ്യാറെടുക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മണി പൊഖാരെൽ പറഞ്ഞു .

2009ൽ യെതി എയർലൈൻസ് ഫ്‌ളീറ്റിൽ നിന്നുള്ള വിമാനങ്ങൾ ഉപയോഗിച്ചാണ് താര എയർ രൂപീകരിച്ചത്. 2019 ൽ താര എയറിനെ സുരക്ഷിതമല്ലാത്ത എയർലൈനുകളിൽ ഒന്നായി ഫോർബ്സ് വിലയിരുത്തിയിരുന്നു.

Tags:    
News Summary - Tara Air flight with 22 onboard, including 4 Indians, goes missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.