Posted On
date_range Updated On
date_range മഗ്ദലീന വീണ്ടും സ്വീഡന്റെ പ്രധാനമന്ത്രിയായേക്കും
സ്റ്റോക്ഹോം: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം രാജിവെച്ച സ്വീഡെൻറ ആദ്യ വനിത പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. സോഷ്യൽ ഡെമോക്രാറ്റ് നേതാവായ മഗ്ദലീനക്ക് ദ്വികക്ഷി സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് രാജിവെക്കേണ്ടി വന്നത്.
വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്ന് മഗ്ദലീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗ്രീൻ പാർട്ടി, പ്രതിപക്ഷമായ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടി എന്നിവ മഗ്ദലീനയെ പിന്തുണച്ചേക്കും. ഇതിന് പുറമെ സെൻറർ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അവർക്ക് വീണ്ടും അധികാരത്തിലേറാൻ വഴി തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.