കൈറോ: എണ്ണയും പ്രകൃതിവാതകവും കയറ്റിവരുകയായിരുന്ന രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച് സൂയസ് കനാലിൽ ഗതാഗതം തടസ്സപ്പെട്ടതായി ഈജിപ്ത് അധികൃതർ പറഞ്ഞു. കനാലിലൂടെ സഞ്ചരിക്കുകയായിരുന്ന സിംഗപ്പൂർ പതാകയേന്തിയ ബി.ഡബ്ല്യൂ. ലെസ്മെസ് എന്ന എണ്ണ ടാങ്കർ ചൊവ്വാഴ്ച രാത്രി യന്ത്രത്തകരാർ കാരണം നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രകൃതിവാതകമാണ് ഈ കപ്പലിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ കേമാൻ ഐലൻഡ് പതാകയേന്തിയ ബുരി എന്ന കപ്പൽ കുടുങ്ങിക്കിടന്ന കപ്പലിൽ ഇടിക്കുകയായിരുന്നു. എണ്ണ ഉൽപന്നങ്ങൾ കയറ്റിവരുകയായിരുന്നു ഈ കപ്പൽ.
മെഡിറ്ററേനിയൻ കടലിൽനിന്ന് ചെങ്കടലിലേക്ക് പോകുന്ന കപ്പൽ വ്യൂഹത്തിൽപെട്ടതായിരുന്നു രണ്ട് കപ്പലുകളും. കനാലിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ലോകത്തെ ചരക്കുഗതാഗതത്തിൽ 10 ശതമാനത്തോളം സൂയസ് കനാൽവഴിയാണ് കടന്നുപോകുന്നത്. ഈജിപ്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതും ഈ കനാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.